വനവാസി പെൺകുട്ടിയുടെയും വേട്ടയ്ക്ക് വന്ന യുവാവിന്റെയും പ്രണയകഥ പ്രമേയമാക്കി ഒരുക്കിയ സേവ് ദി ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മോനു, എയ്ഞ്ചല എന്നിവരുടെ സേവ് ദ് ഡേറ്റ് ആണ് കാടിന്റെ മനോഹാരിതയിൽ വ്യത്യസ്തമായ ആശയത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. കൺസപ്റ്റ് ഷൂട്ടുകളിലൂടെ ശ്രദ്ധേയരായ ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് വൈറലാകുന്ന ഈ സേവ് ദി ഡേറ്റിനു പിന്നിൽ.
ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിന്റെ സുഹൃത്താണ് മോനു. കുറുമി എന്ന പെൺകുട്ടിയും യുവാവും തമ്മിലുള്ള ഏതാനും പ്രണയരംഗങ്ങൾ ചിത്രീകരിക്കാം എന്നായിരുന്നു ജിബിൻ മുന്നോട്ടു വച്ച ആശയം. മോനു സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ ജിബിന്റെ മുത്തച്ഛൻ കുഞ്ഞുകുട്ടിയാണ് ഈ ആശയമൊരു കഥയാക്കി വികസിപ്പിച്ചത്.
കുട്ടിക്കാനത്തായിരുന്നു ചിത്രീകരണം. രാവിലെ 5ന് തുടങ്ങിയ ചിത്രീകരണം രാത്രി 10 നാണ് അവസാനിച്ചത്. മേയ് 28ന് ആണ് മോനുവിന്റെയും എയ്ഞ്ചലയുടെയും വിവാഹം.
സേവ് ദി ഡേറ്റിലെ പ്രമേയം ഇങ്ങനെ ;
കാട്ടിൽ വേട്ടയ്ക്ക് എത്തിയ യുവാവ് അപകടത്തിൽ പെടുന്നു. ഇതു കണ്ട് ഓടിയെത്തിയ തദ്ദേശവാസിയായ യുവതിയും മറ്റുള്ളവരും ചേർന്ന് ഇയാളെ രക്ഷിച്ച് അവരുടെ കുടിലിലേക്ക് കൊണ്ടു പോകുന്നു. ചികിത്സയും പരിചരണവും നൽകുന്നതിനിടെ പെൺകുട്ടിയും യുവാവും പ്രണയത്തിലാകുന്നു.
എന്നാൽ പരിക്ക് ഭേദമായി അവനു പേകേണ്ട ദിവസം വന്നെത്തി. അവരുടെ പ്രണയവും നിസ്സഹായാവസ്ഥയും മനസ്സിലാക്കിയ മൂപ്പൻ അവളെ അവനൊപ്പം അയയ്ക്കുന്നു. അങ്ങനെ അവരുടെ പ്രണയം പൂവണിയുന്നു.
Discussion about this post