പ്രിയ ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്കി ഞെട്ടിച്ച് നടന് ജയസൂര്യ. പനമ്പള്ളി നഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയെ തേടിയാണ് ജയസൂര്യയുടെ സമ്മാനമെത്തിയത്.
കടയില്‍ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പുഷ്പ ആകാംക്ഷയിലായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണുക എന്നത് മാത്രമായിരുന്നു പുഷ്പയുടെ മനസ്സില്‍ ഉണ്ടായിരുന്നത്.
പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന് അറിഞ്ഞ ജയസൂര്യ അവരെ പരിചയപ്പെടുകയും സ്വന്തം ഫോണില്‍ അവര്‍ക്കൊപ്പമൊരു ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ പ്രിയനടനെ നേരില്‍കണ്ടു പരിചയപ്പെട്ട കാര്യം വീട്ടില്‍ ചെല്ലുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പുഷ്പയുടെ കയ്യില്‍ സ്മാര്‍ട് ഫോണ്‍ ഇല്ലായിരുന്നു.
ഇത് മനസ്സിലാക്കിയ ജയസൂര്യ, പുഷ്പയ്ക്കായി കരുതി വച്ചിരുന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. കടയില്‍ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണില്‍ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. പുഷ്പ പോലും അറിയാതെ തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ വെളിയില്‍ വിട്ടാണ് മിനിറ്റുകള്‍ക്കുള്ളില്‍ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നല്‍കിയത്.
Discussion about this post