ഡാര്‍ക്ക് നെറ്റിലൂടെ ലക്ഷകണക്കിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ചോര്‍ന്നതായി കണ്ടെത്തി; തട്ടിപ്പിന്റെ കുരുക്കില്‍ തിരുവനന്തപുരവും കൊച്ചിയും

017 മുതല്‍ തട്ടിപ്പ് തുടങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അതീവരഹസ്യ ഇടപാടെന്ന പേരില്‍ ഇവയെ നിയന്ത്രിക്കാനാവാതെ നോക്കി നില്‍ക്കുകയാണു നിയമസംവിധാനങ്ങള്‍

തിരുവനന്തപുരം: ഡാര്‍ക്ക് നെറ്റിലൂടെ മൂന്ന് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കാര്‍ഡുകളാണ് ഏറ്റവും കൂടുതലായി ചോര്‍ന്നിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനക്ക് വെക്കുന്നണ്ടെന്ന് ഉറപ്പായതോടെ എത്ര അക്കൗണ്ട് ഉടമകളെ ബാധിക്കുമെന്നായിരുന്നു അന്വേഷണം.

ഡാര്‍ക് നെറ്റിലെ പരിശോധനയില്‍, കുറഞ്ഞത് ഒരു ലക്ഷം മലയാളികളെങ്കിലും തട്ടിപ്പിന്റെ വക്കിലാണെന്ന് കണ്ടെത്തി. ഡാര്‍ക് നെറ്റിലെ പത്തിലേറെ പ്രധാന സൈറ്റുകളിലാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന നടക്കുന്നുത്. ഇന്ത്യയിലെ മാത്രം 3 ലക്ഷത്തിലേറെ കാര്‍ഡുകളാണു സൈറ്റുകളില്‍ കണ്ടെത്തിയത്. മലയാളികളുടേതായി ഒരു ലക്ഷത്തോളവും. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കാര്‍ഡുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ കാര്‍ഡിലെ ബാലന്‍സ് അനുസരിച്ചാണു വില. പിടിക്കപ്പെടാതിരിക്കാനായി കറന്‍സിയിലല്ല, ബിറ്റ്‌കോയിനായിട്ടാണു തുകയുടെ കൈമാറ്റം. 2017 മുതല്‍ തട്ടിപ്പ് തുടങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അതീവരഹസ്യ ഇടപാടെന്ന പേരില്‍ ഇവയെ നിയന്ത്രിക്കാനാവാതെ നോക്കി നില്‍ക്കുകയാണു നിയമസംവിധാനങ്ങള്‍.

Exit mobile version