മകളുടെ വിവാഹ ജീവിതത്തെ കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മയ്ക്ക് ജ്യോതിഷി ഹരി പത്തനാപുരം നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്. മകളുടെ വിവാഹം നടന്നിട്ട് 6 മാസമായി. ജാതകം നോക്കി പൊരുത്തം ഉത്തമമെന്ന് അറിഞ്ഞാണ് വിവാഹം നടത്തിയത്.
ഇപ്പോൾ മോൾക്ക് അൽപം സമാധാനക്കുറവ് അവിടെയുണ്ടെന്നു പറയുന്നു. മകളും ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ് അവിടെയുള്ളത്. ഭർത്താവിന്റെ അമ്മയുടെ രീതികൾ മോൾക്ക് സഹിക്കാനാകുന്നില്ലെന്നും പറയുന്നതായി അമ്മ പറയുന്നു. ഈ പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂജ നടത്തിയില്ലെങ്കിൽ പിരിഞ്ഞു പോകും എന്നു പറഞ്ഞതിൽ കച്ചവട താൽപര്യം കൂടി മറഞ്ഞു കിടക്കുന്നില്ലേ എന്ന് സംശയിക്കാം. അത് പ്രോത്സാഹിപ്പിക്കരുതെന്ന് ഹരി പത്തനാപുരം പറയുന്നു.
അമ്മയുടെ ചോദ്യം;
എന്റെ മകളുടെ വിവാഹം നടന്നിട്ട് 6 മാസമായി. ജാതകം നോക്കി പൊരുത്തം ഉത്തമമെന്ന് അറിഞ്ഞാണ് വിവാഹം നടത്തിയത്. ഇപ്പോ ൾ മോൾക്ക് അൽപം സമാധാനക്കുറവ് അവിടെയുണ്ടെന്നു പറയുന്നു. മകളും ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ് അവിടെയുള്ളത്. ഭർത്താവിന്റെ അമ്മയുടെ രീതികൾ മോൾക്ക് സഹിക്കാനാകുന്നില്ല. ഇങ്ങ് പോരട്ടേയെന്ന് ചോദിക്കുന്നു. ഇപ്പോൾ ഒരു ജ്യോത്സ്യനെ ജാതകങ്ങൾ കാണിച്ചപ്പോൾ ചേർച്ചക്കുറവ് ഉണ്ടെന്നും ഒരു പൂജ നടത്തിയില്ലെങ്കിൽ ബന്ധം പിരിയുമെന്നും പറഞ്ഞു. ഒട്ടും യോജിക്കാത്ത ജാതകം ആണത്രേ. പിന്നെ, എന്തുകൊണ്ടാണ് മുൻപ് നോക്കിയ ആൾ ചേരും എന്നു പറഞ്ഞത്?
ഹരി പത്തനാപുരം നൽകിയ മറുപടി;
ജാതകചേർച്ച ചിന്തയിൽ ജ്യോതിഷ നിയമം അനുസരിച്ച് ഉത്തമം എന്നു തന്നെയേ പറയാൻ കഴിയൂ. ആദ്യം നോക്കിയ ജ്യോതിഷി പറഞ്ഞതു തന്നെയാണ് ശരി. രണ്ടാമത് കണ്ടയാ ൾ ചേർച്ചക്കുറവ് മാത്രമാണ് പറഞ്ഞിരുന്നതെങ്കിൽ വാദത്തിനു വേണ്ടിയെങ്കിലും പരിഗണിക്കാമായിരുന്നു. പക്ഷേ, പൂജ നടത്തിയില്ലെങ്കിൽ പിരിഞ്ഞു പോകും എന്നു പറഞ്ഞതിൽ കച്ചവട താൽപര്യം കൂടി മറഞ്ഞു കിടക്കുന്നില്ലേ എന്ന് സംശയിക്കാം. അത് പ്രോത്സാഹിപ്പിക്കരുത്.
വിവാഹം കഴിഞ്ഞ് 6 മാസം കാലയളവിലൊക്കെ അൽപം വിയോജിപ്പുകൾ ഉണ്ടാകുക സ്വാഭാവികം. സ്വന്തം അമ്മയുടെ സ്വഭാവരീതികൾ ഒരിക്കലും ഭർതൃഗൃഹത്തിലെ അമ്മയിൽ കാണില്ല. എല്ലാം വ്യത്യസ്തമായിരിക്കും. ആഹാരത്തിന്റെ രുചിയും സംസാരരീതിയും പെരുമാറ്റവും സാഹചര്യങ്ങളും എല്ലാം സ്വന്തം വീട്ടിലെപ്പോലെ ആകില്ല. അപ്പോൾ അതുമായി പൊരുത്തപ്പെട്ടു പോകാൻ സ്വാഭാവികമായി അൽപം സമയമെടുക്കും.
ഇത് ഒരാളുടെ മാത്രം കുഴപ്പമല്ല. മനുഷ്യ സഹജമാണ്. വിവാഹ ജീവിതത്തില്‍ മാത്രമല്ല ജോലി സംബന്ധമായി പോലും ഒന്നു മാറി നില്‍ക്കേണ്ടി വന്നാല്‍ പൊരുത്തപ്പെടാന്‍ നമുക്ക് അല്‍പം സമയമെടുക്കും. അതുകൊണ്ട് ഇ പ്പോള്‍, ഈ വിഷയത്തിന്റെ പേരില്‍ മകളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരരുത്. സമാധാനമായി കാര്യം പറഞ്ഞ് മനസ്സിലാക്കുക. കുറച്ച് നാള്‍ കഴിയുമ്പോള്‍ ഇതെല്ലാം മാറും എന്ന് പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും നല്ല ദമ്പതികളായി ജീവിക്കാന്‍ അവര്‍ക്കു സാധിക്കും.