മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. വിവാദമായ മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടി വിവാഹ സല്കാരത്തില് പങ്കെടുത്തതിനെതിരെയാണ് ജലീല്‍ ആഞ്ഞടിച്ചത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ പാര്‍ലമെന്റിലേക്ക് അയക്കരുതെന്നും കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തോട് ചെയ്ത അപരാധമാണ് ഇതെന്നും ജലീല്‍ പറഞ്ഞു.
എന്നാല്‍ ഇത് കുഞ്ഞാലിക്കുട്ടിയുടെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി നേതാവായ കുഞ്ഞാലിക്കുട്ടി മര്‍മ്മ പ്രധാനമായ സാമുദായിക വിഷയത്തിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തിയും ജലീല്‍ അറിയിച്ചു.
അതേസമയം കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് മനപ്പൂര്‍വമാണെന്ന് കരുതുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ചൂണ്ടിക്കാട്ടി. അടുത്ത ബന്ധുവിന്റെ കല്യാണത്തിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. ഡല്‍ഹിയിലെ കാര്യങ്ങള്‍ തന്നോട് നോക്കാന്‍ പറഞ്ഞിരുന്നുവുന്നുവെന്നും ഇടി വിശദീകരിച്ചു.
Discussion about this post