മത വേലിക്കെട്ടുകൾ തകർത്ത് നെഞ്ചിന് താഴേക്ക് തളർന്ന പ്രണവിന് കൂട്ടായി എത്തിയ ഷഹാന; വിമർശിച്ചവർക്കുള്ള മറുപടിയായി രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ദമ്പതികൾ

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ രണ്ടു വർഷം മുൻപ് ഏറെ സംസാരവിഷയമായിരുന്നു പ്രണവും ഷഹാനയും. ബൈക്ക് അപകടത്തിൽ നെഞ്ചിനു താഴേക്ക് തളർന്നുപോയ പ്രണവിന്റെ സഖിയായി ഷഹന എത്തിയത് സകലരേയും അമ്പരപ്പിച്ചിരുന്നു. വീൽചെയറിലിരിക്കുന്ന പ്രണവിന്റെ കൈപിടിച്ച് ഷഹാന ജീവിതത്തിലേക്ക് കടന്നുവന്നത് സോഷ്യൽമീഡിയയും ആഘോഷമാക്കിയിരുന്നു.

എന്നാൽ വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ തന്നെ ഏറെ വിമർശനവും പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇരുവരുടേയും ദാമ്പത്യത്തിന് വലിയ ആയുസുണ്ടാകില്ലെന്ന ്പലരും വിധിയെഴുതുക പോലും ചെയ്തു. എന്നാൽ ഇപ്പോഴിതാ രണ്ട് വർഷത്തിനിപ്പുറവും പ്രണവിന് താങ്ങായി ഷഹാന കൂടെയുണ്ട്. കഴിഞ്ഞദിവസം ഇരുവരും രണ്ടാം വിവാഹവാർഷികവും ആഘോഷമാക്കി.

വിവാഹ വാർഷിക ദിനത്തിൽ പ്രണവ് തന്നെ വിശ്വസിച്ച് കൂടെ വന്ന തന്റെ പ്രണയിനിയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ അപകടത്തെ തുടർന്ന് നാലു ചുമരിനുള്ളിൽ ജീവിക്കുന്ന പ്രണവിന് ജോലിക്ക് പോകാൻ സാധിക്കില്ല. എങ്കിലും സ്വന്തമായി വരുമാനം കണ്ടെത്തനായി ഇപ്പോൾ ഒരു ലക്കി സെന്റർ തുടങ്ങിയിരിക്കുകയാണ് പ്രണവ്.

പുറത്തുപോയി ടിക്കറ്റ് വിൽക്കാൻ സാധിക്കാത്തത് കൊണ്ട് വീട്ടിൽ വെച്ച് തന്നെയാണ് കച്ചവടം. തന്റെ ചെലവിന് ഉള്ളത് എങ്കിലും തനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്ക് എങ്കിലും കുറച്ചു സഹായം ആകുമല്ലോ എന്നാണ് പ്രണവ് പറയുന്നത്.

പ്രണവിന്റെ കുറിപ്പ്:

‘ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു അവൾ അതിലേറെ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം.കാരണം ഈ അവസ്ഥയിൽ എന്നെ പോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എൻറെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തു തരുന്നത് അവൾക്ക് എന്നോടുള്ള ആഘാതമായ സ്‌നേഹംകൊണ്ട് മാത്രമാണ്.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എൻറെ പ്രണയം നെഞ്ചോട് ചേർത്ത് പിടിച്ച് പ്രിയസഖിക്ക് ഒരായിരം വിവാഹ വാർഷിക ആശംസകൾ’

ALSO READ- പെണ്ണുകാണാൻ വന്നപ്പോൾ തന്നെ സ്ത്രീധനം കിരണിന്റെ വീട്ടുകാർ ചോദിച്ചിരുന്നു; ആഗ്രഹിച്ച കാർ കിട്ടത്താതിനാണ് വിസ്മയ പീഡനം നേരിട്ടത്; വിസ്മയയുടെ പിതാവ്

Exit mobile version