കോഴിക്കോട്: നാളെ അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിക്കെതിരെ കേരള സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടപ്പിലാക്കുവാന്‍ തയ്യാറാകാത്ത നിലപാടിനെതിരെ അയ്യപ്പാസേവാ സമിതി ഒക്ടോബര്‍ 17 രാത്രി 12മണിമുതല്‍ 18 രാത്രി 12 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിശത്തില്‍ നിന്ന് പുറത്ത് പോയ പ്രവീണ്‍ തൊഗാഡിയയുടെ പാര്‍ട്ടിയായ അന്തര്‍ദേശീയ ഹിന്ദു പരിഷത്ത് ഹര്‍ത്താലിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
Discussion about this post