തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ജേക്കബ് പുന്നൂസായിരുന്നു അന്നത്തെ പോലീസ് മേധാവിയെന്നും സെന്‍കുമാര്‍ പറഞ്ഞു.
കൂടാതെ തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നുണ്ടെന്നും സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകുമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. അതോടൊപ്പം 2019ല്‍ മാത്രമല്ല 2024 ലും നരേന്ദ്ര മോഡി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. .