തിരുവനന്തപുരം: എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച പോലീസ് ട്രെയിനിങ് കോളേജിലെ സിഐക്കെതിരേ നടപടി. സിഐ ആദർശിനെ പോലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തു. ആദർശ് കോപ്പിയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. തിരുവനന്തപുരം ലോ അക്കാദമി സായാഹ്ന ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദർശ്.
ലോ അക്കാദമി ലോ കോളേജിൽ പബ്ലിക് ഇന്റർനാഷണൽ വിഷയത്തിലെ പരീക്ഷയ്ക്കിടെയാണ് ആദർശ് കോപ്പിയടിച്ചതും പിടിയിലായതും. പോലീസ് ട്രെയിനിങ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെ കോപ്പിയടിച്ചതിനു സർവകലാശാല സ്‌ക്വാഡ് പിടികൂടിയത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. കോപ്പിയടിച്ച ആദർശ് ഉൾപ്പെടെ നാലുപേരെയാണ് പിടികൂടിയത്.
സംഭവത്തിൽ പോലീസ് മേധാവി റിപ്പോർട്ട് തേടിയിരുന്നു. ആദർശിന്റെ പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കം ഉണ്ടാക്കുന്നതാണെന്നും ഗുരുതര വീഴ്ചയാണെന്നും പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെജി ജോൺകുട്ടി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ALSO READ- സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കി കര്‍ണാടക
അതേസമയം, നിയമവിദ്യാർഥിയായിരിക്കെത്തന്നെ പോലീസ് ട്രെയിനികൾക്ക് നിയമത്തെക്കുറിച്ച് ആദർശ് ക്ലാസെടുത്തുവെന്നും ആരോപണമുണ്ട്.