തിരുവനന്തപുരം: വിവാഹവീട്ടിലെ ടെറസിൽ നിന്ന് വീണ യുവാവ് മരിച്ചതിനു പിന്നാലെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കീഴാമലക്കൽ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാക്കി കൊണ്ടുവന്ന് വീട്ടിലാക്കി സുഹൃത്തുക്കൾ മുങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസം ഇവരുടെ വീട്ടിലെ ടെറസിൽനിന്നാണ് ഷിബു വീണത്.
ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു : ആസാമില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക അറസ്റ്റില്‍
വീഴുന്ന ദൃശ്യങ്ങളും സമീപത്തെ വീട്ടിലെ സിസിടിവിൽ കാണാം. സുഹൃത്തുക്കൾ ചേർന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്കാനും എക്സ്റേയും എടുക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ പരിശോധനകൾക്ക് നിൽക്കാതെ പുലർച്ചെ മൂന്നു മണിയോടുകൂടി ഓട്ടോയിൽക്കയറി വീട്ടിലെത്തിക്കുകയായിരുന്നു. ഈ സമയം, ഷിബു തീരെ അവശനിലയിലായിരുന്നു.
കൈയ്യിൽ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. തൊട്ടടുത്ത ദിവസം, രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാർന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടതെന്നും ബന്ധുക്കൾ പറയുന്നു. കൂടെയുണ്ടായിരുന്നവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
Discussion about this post