കാല് ചൊറിഞ്ഞ് പൊട്ടുന്നതിന് ആനന്ദന്‍ ചികിത്സ തേടി എത്തി; ആനന്ദം എത്തിയത് നെഞ്ചുവേദനയ്ക്കും! പേരിലെ സാമ്യം മരുന്ന് കൊടുത്തതും ചതിച്ചു, നഷ്ടപ്പെട്ടത് ഒരു ജീവന്‍! പരാതി, സംഘര്‍ഷം

പുനലൂർ: മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചതായി പരാതി. കാൽ ചൊറിഞ്ഞു പൊട്ടിയതിനെത്തുടർന്നു വേദനയ്ക്കു ചികിത്സ തേടി എത്തിയ ഇടമൺ പതിനേഴാം ബ്ലോക്കിൽ താമസിക്കുന്ന ആനപ്പെട്ട കോങ്കൽ സിന്ധു ഭവനിൽ 75കാരനായ ആനന്ദൻ ആണു മരിച്ചത്. ആനന്ദനു നൽകേണ്ട മരുന്നിനു പകരം നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആനന്ദം എന്ന രോഗിക്കുള്ള മരുന്ന് മാറി നൽകുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

‘കാലില്‍ നീര്, എത്ര വേദന സഹിച്ചാണ് നടക്കുന്നത്’: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ്; മുഖ്യമന്ത്രിയെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3ന് മകൻ സുനിലാണ് ആനന്ദനെ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടായ ആനന്ദനെ 11 മണിയോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, മൂന്നരയോടെ മരണപ്പെടുകയായിരുന്നു.

തുടർന്നുണ്ടായ തർക്കം മൂലം മൃതദേഹം രണ്ടര മണിക്കൂറോളം മാറ്റാൻ ബന്ധുക്കൾ അനുവദിച്ചില്ല. നേരിയ സംഘർഷാവസ്ഥയുമുണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അതേസമയം ഹൃദയസ്തംഭനവും കുടൽ സംബന്ധമായ പ്രശ്നവും ശ്വാസംമുട്ടലുമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗം അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ പറഞ്ഞു. കൊളസ്ട്രോളിനുള്ള ഗുളികകളാണ് ആനന്ദനു നൽകിയത്. അതു മരണ കാരണമാവില്ലെന്നും അധികൃതർ അറിയിച്ചു.

Exit mobile version