കുഞ്ഞിനെ സാക്ഷി നിര്‍ത്തി വിവാഹിതനായതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്
ടിക് ടോക് താരം അമ്പിളി. തുളസി മാലയിട്ട് അമ്പിളിയും ഭാര്യയും കുഞ്ഞിനെയുമെടുത്ത് നില്ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് അമ്പിളിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മിഡീയകളില് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരായിരുന്നു. ടിക് ടോക്കിലൂടെയായിരുന്നു ഈ യുവാവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാത്രമല്ല പോക്സോ കേസില്‍ അമ്പിളി അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.
എന്നാല്‍ പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ രംഗത്ത് എത്തുകയും തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതം എന്നുമൊക്കെ വെളിപ്പെടുത്തി. ശേഷം താന്‍ അച്ഛനായ വിവരവും അമ്പിളി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Discussion about this post