കൊച്ചി: മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലേത്.
ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടായിരിന്നെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.
അതേസമയം, ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓണ്‍ലൈന്‍ മീഡിയക്കാര്‍ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ആ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാള്‍ മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജിസിസിയിലുണ്ട്. ഫോറന്‍സിക്കുകാര്‍ പരിശോധന നടത്തിയാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും.
ഈ വിഷയത്തില്‍ വീഡിയോ ചെയ്ത കാദര്‍ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ.
റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ് അതിന് അനുവദിക്കില്ല. എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ പോലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മൃതദേഹം മാന്തും.
ഇതിലെല്ലാം അഷ്റഫ് താമരശ്ശേരി വിശദീകരണം നല്‍കിയാല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞാണ് കാദര്‍ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍ അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസ പോലും വാങ്ങിയിട്ടല്ല ഇത്തരം കാര്യങ്ങള്‍ ചെയ്തത്. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും മരണസര്‍ട്ടിഫിക്കറ്റും ആര്‍ക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓര്‍ത്താണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് അടക്കമുളളവര്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്.
യുഎഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുളളൂ എന്ന് പറഞ്ഞാണ് അഷ്റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.
അഷ്റഫ് താമരശ്ശേരി വീഡിയോയില്‍ പറഞ്ഞു
Discussion about this post