ന്യൂഡല്‍ഹി: വനിതാ മതിലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. സര്‍ക്കാര്‍ ചിലവിലല്ല മതില്‍ പണിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു മതിലു കൊണ്ട് എന്തുഗുണമെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാതിരുന്നതിന്റെ കാരണം തനിക്കറിയില്ല. ബിഡിജെഎസുമായി ബിജെപിക്ക് തര്‍ക്കങ്ങളൊന്നുമില്ല. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗം തന്നെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.