കോട്ടയം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ കേസുകളും സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ നടത്തി വരികയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ എണ്‍പത്തിയയ്യായിരം പട്ടയങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍ 212 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജോസ് കെ മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എന്‍ ജയരാജ് എന്നിവര്‍ പങ്കെടുത്തു.