ഊട്ടി: സ്‌കൂള്‍ കാലം മുതലുള്ള റാങ്കിന്റെ തിളക്കം കോളേജിലും കൈവിടാതെ മലയാളി സഹോദരിമാര്‍. പഠനമികവിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് ഗവര്‍ണറില്‍ നിന്ന്
സ്വര്‍ണമെഡലും സ്വീകരിച്ചാണ് വര്‍ഷയും ദൃശ്യയും അഭിമാനമാവുന്നത്.
ഊട്ടിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പാര്‍ലിക്കാട്ടില്‍ എന്‍. കൃഷ്ണന്റെയും ഗീതയുടെയും മക്കളാണ് വര്‍ഷയും അനുജത്തി ദൃശ്യയും. ഇരുവരും ഊട്ടി ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു.
വര്‍ഷ ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി ഫിസിക്സില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി. ദൃശ്യ കഴിഞ്ഞവര്‍ഷം ബിഎസ്സി വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബിരുദദാനം. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി ഇരുവര്‍ക്കും സ്വര്‍ണമെഡലും ബിരുദവും സമ്മാനിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും സ്‌കൂളില്‍ ഒന്നാമതായിരുന്നു ഇരുവരും. വര്‍ഷ 95 ശതമാനം മാര്‍ക്കോടെയാണ് ബിഎസ്സി വിജയിച്ചത്