ആഴിമലയിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേയ്ക്ക് വീണു; ഫോട്ടോഗ്രാഫർ ജ്യോതിസിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി 24കാരനായ ജ്യോതിസ് ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ജ്യോതിസ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. ഫോട്ടോഗ്രാഫറാണ് ജ്യോതിസ്.

കോസ്റ്റൽ പൊലീസെത്തി കരയ്‌ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആഴിമല ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഗംഗാധരേശ്വര പ്രതിമയും പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ തീരവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ വീട്; എത്തിയത് യുവദമ്പതികളുടെ ദാരുണ മരണ വാർത്ത! സങ്കടകടലിൽ വീട്, ജീവൻ എടുത്തത് വാഹനാപകടം

ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന ഭാവത്തിലുള്ളതാണ് ഗംഗാധരേശ്വര പ്രതിമ. 58 അടി ഉയരമുള്ള ഇവിടുത്തെ ഗംഗാധരേശ്വര പ്രതിമ കേരളത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമ കൂടിയാണ്. ഈ മനോഹാരിത ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്താറുള്ളത്.

എന്നാൽ, ഇതിനു പിന്നിൽ അപകടവും പതിയിരിക്കുന്നുണ്ട്. സുരക്ഷാവലയങ്ങൾ ഭേദിച്ച് പാറക്കെട്ടുകളിലേയ്ക്ക് ഇറങ്ങുന്നതാണ് അപകടത്തിലേയ്ക്ക് വഴിവെയ്ക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ഇത് അവഗണിക്കുന്നതാണ് അപകട കാരണം.

Exit mobile version