സര്‍ക്കാര്‍ സംവിധാനങ്ങളും സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ഒരു മതില്‍ കെട്ടിയാല്‍ നവോത്ഥാനമാകുമോ? എന്‍എസ്എസ്

ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു

തിരുവനന്തപുരം: വനിതാ മതിലിനെതിരെ എന്‍എസ്എസ്. സര്‍ക്കാര്‍ സകല സന്നാഹങ്ങളുമുപയോഗിച്ച് ഒരു മതില്‍ കെട്ടിയാല്‍ നവോഥാനമാകുമോയെന്ന് എന്‍എസ്എസ്. വാര്‍ത്താകുറിപ്പിലാണ് എന്‍എസ്എസ് ഇക്കാര്യം ചോദിച്ചത്. കൂടാതെ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വാര്‍ത്താ കുറിപ്പില്‍ എന്‍എസ്എസ് വിമര്‍ശിക്കുന്നു.

ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അവര്‍ നായന്മാര്‍ ആകുമ്പോള്‍ എന്‍എസ്എസിനെതിരെ എന്തും ആകാമല്ലോയെന്നും സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും എന്‍എസ്എസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version