കൊച്ചി : മോണ്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയിലെ ഓഫീസിലെത്തി നേരിട്ട് മൊഴി നല്‍കണമെന്നാണ് നിര്‍ദേശം.
പുരാവസ്തു തട്ടിപ്പ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മോണ്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോണ്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഈ കേസില്‍ ഐ.ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. മോണ്‍സണ്‍ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം.