ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിൽ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ കേസിൽ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. റെനിസിന്റെ ഭാര്യയായ നജ്‌ല നേരിട്ട ഗാർഹിക പീഡനങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ പീഡനങ്ങളിൽ മനംനൊന്താണ് യുവതി തന്റെ കുഞ്ഞുമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു
സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞുപോയെന്നും ഇനിയും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനങ്ങൾ നടന്നത്.
നജ്‌ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്ന് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നജ്‌ലയെ സ്വന്തമായി മൊബൈല് ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ഉണ്ട്. ഇയാൾ പുറത്ത് പോകുമ്പോൾ നജ് ലയെ മുറിയിൽ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ നജ്‌ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായും റിപ്പോർട്ട് ഉണ്ട്.
ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ നജ്‌ലയിൽ റെനീസ് നിരന്തരം സമ്മർദ്ദം ചെലുത്തി. ഇതോടെ നജ്‌ല മാനസികമായി തളർന്നു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിൽ നജ്‌ല മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്.
വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.