കൊച്ചി: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് നടി സീനത്ത്. സര്‍ക്കാരിന്റെ പേരില്‍ കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടുകയാണെന്നും ഈ കൂട്ടായ്മയില്‍ എല്ലാവര്ക്കും ഒരു ജാതിയും ഒരു മതവുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്മ. ചങ്കുറപ്പുള്ള സര്‍ക്കാര്‍ ഒപ്പമുണ്ട്. ജാതിക്കോമരങ്ങള്‍ ആയുധപ്പുരകള്‍ നിര്‍മിക്കുമ്പോള്‍ ചിന്തകൊണ്ടും ബുദ്ധികൊണ്ടും നവോത്ഥാന മതില് തീര്‍ക്കാമെന്നും സീനത്ത് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം നിരവധി വിമര്‍ശനങ്ങളും വനിതാ മതിലിനെതിരെ ഉയരുന്നുണ്ട്.
Discussion about this post