തിരുവനന്തപുരം: ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും അവരുമായി യാതൊരു പ്രശ്നവുമില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശബരിമല കര്‍മ്മസമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ അയ്യപ്പ ജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല. ബിജെപി നേതാക്കള്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. വനിതാ മതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു.
Discussion about this post