തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉയരാന്‍ പോകുന്നത് വര്‍ഗീയ മതിലാണെന്നും സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്തിനു വേണ്ടിയാണ് വനതാമതിലെന്ന് വ്യക്തമാക്കണമെന്നും ഇല്ലാത്ത ഒന്നിനെതിരെ സമരം ചെയ്യുകയാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും, മതിലില്‍ പങ്കെടുക്കാത്തവരുടെ കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മതിലിന്റെ പേരില്‍ സര്‍ക്കാര്‍ ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്താല്‍ അവരെ യുഡിഎഫ് സംരക്ഷിക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post