കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാറില്‍ മോഡലായ യുവതി മരിച്ചനിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോഡ് സ്വദേശിയാണ് ഷഹന. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹാനയുടെ മാതാവ് ആരോപിച്ചു.
സജാദും ഷഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.