കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം തമാശ: കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്ന് മാറ്റാനാകില്ല; കെവി തോമസ്

കൊച്ചി: തന്നെ പുറത്താക്കിയെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം തമാശയെന്ന് കെവി തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. എഐസിസി അറിയിപ്പ് വന്നിട്ടില്ല.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റാനായേക്കും. എന്നാല്‍ തന്നെ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്നോ വികാരത്തില്‍ നിന്നോ മാറ്റാനാകില്ല. എല്‍ഡിഎഫിനൊപ്പം ചേരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെവി തോമസ് കൊച്ചിയില്‍ പറഞ്ഞു.

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കണ്‍വന്‍ഷനില്‍ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Read Also:‘ഗുരുവായൂരപ്പന്റെ ഥാര്‍’ അമലിന് കിട്ടില്ല: ജൂണ്‍ 6ന് വീണ്ടും ലേലം വിളിച്ച് ദേവസ്വം


ഇതിനെ തുടര്‍ന്നാണ് കെപിസിസി തീരുമാനം. അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെടുത്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.

Exit mobile version