തൊടുപുഴ: 7 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെ കേരളം മറന്നുകാണാനിടയില്ല. ഇപ്പോൾ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 36കാരനായ അരുൺ ആനന്ദിന് കോടതി ശിക്ഷ വിധിച്ചു. 3.8 ലക്ഷം രൂപ പിഴയും 21 വർഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വർഷത്തെ കഠിനതടവും രണ്ടുവർഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തൊടുപുഴ പോക്സോ കോടതി ഉത്തരവിട്ടു. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാർ സ്വദേശിയായ അരുൺ ആനന്ദ്.
പോക്സോ കേസിൽ അരുൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധിച്ചത്. കുട്ടിയുടെ മൂത്തസഹോദരനെ മർദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ്.
“താജ്മഹലിനെ പറ്റി നല്ലവണ്ണം പഠിച്ചിട്ട് വരൂ,” : വിമര്ശനവുമായി അലഹബാദ് ഹൈക്കോടതി
കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയിൽ, മാർച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പോലീസ് കണ്ടെത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രിൽ ആറിന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്ജി നിക്സൺ എം.ജോസഫ് ചൂണ്ടിക്കാട്ടി.
Discussion about this post