കണ്ണൂര്‍: വിവാദ നായകന് ആകാശ് തില്ലങ്കേരിയ്ക്ക് പ്രണയസാഫല്യം. കണ്ണൂര്‍ സ്വദേശി അനുപമയാണ് ആകാശിന്റെ ജീവിതസഖിയായത്. പത്തരയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ വാരം സ്വദേശിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകാണ് വധു. എച്ചൂരിലെ സിആര്‍ ഓഡിറ്റോറിയത്തിലാണ് താലിക്കെട്ടും വിവാഹവും നടന്നത്. ശേഷം വീട്ടില്‍ വിവാഹസത്കാരവും നടക്കും.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജുന് ആയങ്കിയുടെ സുഹൃത്താണ് ആകാശ്. നവദമ്പതികള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് അര്ജുന് ആയങ്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിട്ടുണ്ട്.
ഫേസ്ബുക്കില്‍ സേവ് ദ ഡേറ്റ് വീഡിയോ ആകാശ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു. എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു…സ്നേഹം…’ എന്ന കുറിപ്പോടെയാണ് ആകാശ് സേവ് ദ ഡേറ്റ് വീഡിയോ ഷെയര്‍ ചെയ്തത്. സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ആകാശ് വധുവിനെ കണ്ടെത്തിയത്. ഫേസ് ബുക്കിലെ അടുപ്പം പ്രണയമായി മാറുകയായിരുന്നു. അനുപമ ഇക്കാര്യം വീട്ടില്‍ തുറന്നു പറഞ്ഞു. ഇത് അവരും അംഗീകരിച്ചു. ഇതോടെയാണ് വീട്ടുകാരുടെ സമ്മതത്തോടെയുള്ള അറേഞ്ചഡ് വിവാഹമായി മാറിയത്.
ആകാശിന് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. പ്ലസ് ടുവിന് നരവംശശാത്രമായിരുന്നു മുഖ്യ വിഷയം. പിന്നീട് പല കോഴ്സുകള്‍ പഠിച്ചെങ്കിലും ജയിക്കാനായില്ല. ആകാശ് തില്ലങ്കേരി ജയിലില്‍ കിടക്കുമ്പോഴും ചെന്ന് കണ്ടത് അനുപമ അല്ലെന്നാണ് സൂചനകള്‍.
Discussion about this post