പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍..! എറണാകുളം ജില്ല മുന്നില്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; മാതൃകാപരമെന്ന് കളക്ടര്‍

കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് എറണാകുളം ജില്ല മുന്നില്‍. പ്രളയബാധിതര്‍ക്ക് വായ്പ ലഭ്യമാക്കുന്നതടക്കം പല പദ്ധതികളിലും തങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

എറണാകുളം ജില്ലയില്‍ 2186 വീടുകളാണ് പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവര്‍ക്കുള്ള സഹായധനം ആദ്യഘഡുവായി 1340 പേര്‍ക്ക് 12.74 കോടി രൂപവിതരണം ചെയ്തു കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കെയര്‍ഹോം പദ്ധതിപ്രകാരം അപേക്ഷിച്ച 403 പേരില്‍ 337 പേര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കും, ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ എന്‍ ജി ഒ കളുടെ സഹായത്തോടെ 81 വീടുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു.

ജില്ലയില്‍ ഭാഗകമായി തകര്‍ന്നത് 86341 വീടുകള്‍. ഇവര്‍ക്കുള്ള ധനസഹായ വിതരണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുകൂടാതെ സഹായമാവശ്യപ്പെട്ട് ലഭിച്ച 30239 അപേക്ഷകളിലടക്കം നടപടികള്‍ ഉറപ്പാക്കാനായി 60 അംഗ സംഘം പ്രവര്‍ത്തിക്കും. ജില്ലയില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ മുഖാന്തിരം റീസര്‍ജന്റ് വായ്പയിലൂടെ 225 കോടി രൂപ വിതരണം ചെയ്തു.

വീടുകള്‍ക്ക് പുറമെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിനായി 44 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാര്‍ഷിക, ജലസേചന, വ്യാവസായിക മേഖലകളിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version