കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെവി തോമസിന്റെ ഇടത് പക്ഷ അനുകൂല നിലപാടും കോണ്‍ഗ്രസിനോടുള്ള നിലപാടിനെയും പരോഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ടി സിദ്ദിഖ്.
വിഭവ സമൃദ്ധമായ ഒരു സദ്യയുടെ ചിത്രം പങ്കുവച്ചാണ് ടി സിദ്ദിഖ് കെവി തോമസിനെ പരിഹസിക്കുന്നത്. എന്തിനാ പോയത്..? ‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..’ എന്ന വാചകവും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു
മറ്റാര്‍ക്കും കിട്ടാത്ത പദവികള്‍ കോണ്‍ഗ്രസ് കെവി തോമസിന് വച്ചു നീട്ടിയപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് ചെയ്തത് എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെവി തോമസ്, ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post