കൊച്ചി: സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് മാത്യു ടി തോമസ് എംഎല്‍എ.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ ? ലിംഗസമത്വം, തുല്യനീതി,ഭരണഘടനാതത്വങ്ങള്‍ എല്ലാം അവിടെ നില്‍ക്കട്ടെ, ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ച അപരാധത്തിന് മതത്തിന്റെ സംരക്ഷണമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
നിന്നെ അപമാനിച്ച അതേ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദിവസം വരുമെന്നും മിടുക്കിയായി വളരണമെന്നും പോസ്റ്റില്‍ പറയുന്നു. പെണ്‍കുട്ടിയോട് ആ കറുത്ത ദിനത്തെ മറക്കണമെന്നും പൊറുക്കണമെന്നും പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,…
ഭരണഘടനാതത്വങ്ങള്‍ അവിടെ നില്‍ക്കട്ടെ..
ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുര്‍വ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ… പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല…ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങള്‍ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീര്‍ച്ച.
മാത്യു ടി. തോമസ്