‘ജോജുവിനെ പഴിയ്‌ക്കേണ്ട, ജവീന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തിയ പരിപാടിയായിരുന്നു’: വിവാദ ഓഫ് റോഡ് മത്സരത്തില്‍ സംഘാടകര്‍

കോട്ടയം: കഴിഞ്ഞ ദിവസം വാഗമണില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ ജോജു ജോര്‍ജ് പങ്കെടുത്തത് വിവാദമായിരുന്നു. അടുത്തിടെ മരിച്ച ജവീന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നത്. വാഗമണിലെ എംഎംജെ എസ്റ്റേറ്റില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നു അത്.

അടുത്തിടെ മരിച്ച ജവീന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ യുണേറ്റഡ് കേരള ഓഫ് റോഡേഴ്‌സ് എന്ന പേരില്‍ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു നടന്നതെന്ന് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകനുമായ സാം കുര്യന്‍ കളരിക്കല്‍ അറിയിച്ചു.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന്, എന്തിന് കേരളത്തിന്റെ പുറത്തു നിന്നുപോലും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം നടത്താന്‍ സ്ഥലം തന്നത്.

വാഗമണിലെ എംഎംജെ എസ്റ്റേറ്റില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയ പരിപാടിയായിരുന്നു അത്. പരാതിക്കാരന്‍ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. തേയിലത്തോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാന്റേഷന്‍ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചത്.

എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലന്‍സും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ ആരെയും ട്രാക്കില്‍ വാഹനമിറക്കാന്‍ അനുവദിച്ചിട്ടില്ല. ജോജുവിന്റേതായി പുറത്തു വന്ന വീഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ അത് അദ്ദേഹം വാഹനം നീക്കിയിടുന്നത് മാത്രമാണ്.

ട്രാക്കില്‍ വാഹനം ഇറങ്ങിയപ്പോള്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നു, ബിനു പപ്പുവാണ് ജോജുവിന്റെ കോ ഡ്രൈവര്‍. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലര്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്. മത്സരത്തില്‍ പങ്കെടുത്ത മറ്റു വാഹനങ്ങള്‍ക്ക് റോള്‍ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു.

Exit mobile version