സംസ്ഥാനത്ത് ഇനി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ പരസ്യപ്പെടുത്തണം. ജനുവരി ഒന്നിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നതോടെ ഇത് നിര്‍ബന്ധമായി മാറും. എല്ലാ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. ആശുപത്രികള്‍ക്കു പുറമെ ലബോറട്ടറികള്‍ക്കും തീരുമാനം ബാധകമാണ്.
ചികിത്സാ ഫീസ് നിര്‍ണയിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപടില്ല. അത് സ്വകാര്യ ആശുപത്രികള്‍ക്ക് തന്നെ തീരുമാനിക്കാം. പക്ഷേ പുതിയ നിയമം നടപ്പാക്കുന്നതോടെ വിവിധ ആശുപത്രികളിലെ ചികിത്സാ നിരക്ക് രോഗികള്‍ക്ക് താരതമ്യം ചെയ്യുന്നതിന് അവസരം ഒരുങ്ങും. ഇതു വഴി കുറഞ്ഞ ചികിത്സാ നിരക്കുള്ള ആശുപത്രികളെ സമീപിക്കുന്നതിനും രോഗികള്‍ക്ക് സാധ്യമാകും
സ്വകാര്യ ആശുപത്രികള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഇത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് കൗണ്‍സില്‍ തീരുമാനിക്കും ആദ്യ ഘട്ടത്തില്‍ എല്ലാ സ്ഥാപനങ്ങളും താത്കാലിക രജിസ്ട്രേഷന് എടുക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ രജിസ്ട്രേഷന് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
Discussion about this post