മലപ്പുറം: ഗായകൻ ഷാഫി കൊല്ലത്തിന് നേരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്ക് എതിരെ മാപ്പിളപാട്ട് കലാകാരനായ സലിം കൊടത്തൂർ രംഗത്ത്. അടുത്തിടെ തന്റെ വിവാഹവിശേഷങ്ങളും ഭാര്യയെയും മക്കളെയും കുറിച്ചുമൊക്കെ ഷാഫി കൊല്ലം തുറന്ന് സംസാരിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ആരാധകരുടെ കൂടെയുള്ള വീഡിയോയും അതിന് താഴെ എഴുത്തുമായി ഷാഫി എത്തിയിരുന്നു. അവഹേളിക്കാൻ ആരോ ഒരുങ്ങി പുറപ്പെട്ടപ്പോഴാണ് അഭിമാനത്തോടെ നെഞ്ചിലേറ്റിയവർ സ്നേഹക്കടലു പോലെ ശക്തമായി പിന്തുണച്ചതെന്ന് പറഞ്ഞാണ് ഷാഫി എത്തിയത്. ആരാധകരുടെ കൂടെ സെൽഫി എടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചു. ഇതിനുള്ള മറുപടിയുമായിട്ടാണ് സലീം കൊടത്തൂരും രംഗത്ത് വന്നത്.
സലീം കൊടത്തൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഉള്ളത് മുഖത്ത്‌നോക്കി തുറന്ന്പറഞ്ഞത് കൊണ്ട് ജാഡക്കാരൻ എന്ന പട്ടം ചാർത്തികൊടുക്കാൻ ശ്രമിക്കുന്നവരോട് ..ഷാഫികൊല്ലം എന്ന കലാകാരനുമായി ഒരു അരമണിക്കൂറെങ്കിലും അടുത്ത് ഇടപഴകിയിട്ട് മതിയായിരുന്നല്ലോ നിങളുടെ എടുത്തു ചാട്ടം ..സ്വയം തങ്ങളെ എത്രപേർ അംഗീകരിക്കുന്നു എന്ന് വിലയിരുത്തിയിട്ട് വേണ്ടേ മറ്റുള്ളവരെ താറടിച്ചു കാണിക്കാനുള്ള അങ്കപുറപ്പാട് ..നിങ്ങൾ വന്ന് ഒരു വീഡിയോയിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രം തകരാൻ പോകുന്നതല്ല ഷാഫികൊല്ലം എന്ന കലാകാരനും അദ്ദേഹത്തെ അടുത്തറിയുന്നവർക്കും അദ്ദേഹത്തോടുളള ഇഷ്ടവും ….എല്ലാ കലാകാരന്മാർക്കും മറ്റുള്ളവർക്കുള്ളത്‌പോലെ അവരുടേതായശാരീരിക പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാവും …കാരണം അവരുംസാധാരണ മനുഷ്യർ തന്നെയാണ് ..അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടിടത് അവർക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട് ..പലർക്കും കലാകാരൻമ്മാർ എന്നാൽ അവരുടെ എല്ലാ ആഘോഷങ്ങൾക്കും ആശംസ വീഡിയോ നല്കാൻ മാത്രമുള്ള ഉപകരണം മാത്രമായി കാണുന്നു ..ഒരിക്കൽ പോലും സുഖവിവരം തിരക്കാത്തവർ ആശംസവീഡിയോ ലഭിക്കാൻ മാത്രം കലാകാരൻ എന്ന പരിഗണന നൽകുന്നു .. ..പുളിഞ്ചാർ പാട്ടുകാർ നെയ്യ്‌ചോറ് പാട്ടുകാർ വിളിച്ചു അവഹേളിക്കുന്നവർ ആശംസവീഡിയോ ആവിശ്യം വരുമ്പോൾ സെലിബ്രിറ്റി എന്ന് വിശേഷിപ്പിക്കുന്നു ..ഉള്ളിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും പുറമെ ചിരിച്ചു നിൽക്കേണ്ടി വരുന്നവരാണ് പലപ്പോഴും ഞങൾ ….നൂറു പേരെ സന്തോഷിപ്പിച്ചാലും ഒരാൾ നിരാശ പെട്ടാൽ അവിടെ ജാഡക്കാരൻ എന്ന പേർ ചാർത്തി തരുന്നു ….രണ്ട് വർഷം പ്രോഗ്രാംസ് ഒന്നുമില്ലാതെ തന്റെ നിത്യ ചിലവിനു പോലും ബുദ്ധിമുട്ടി പ്രയാസപ്പെട്ടിരുന്നപ്പോളും തന്റെ മുന്നിലേക്ക് സഹായം ചോദിച്ചു വന്നവരെ കടം വാങ്ങിയാണെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞവരാണ് ഞങ്ങൾ ചിലരെങ്കിലും ..സത്യത്തിൽ ഞങ്ങളുടെ അവസ്ഥകൾ തിരക്കാൻ പലരുമുണ്ടായില്ല എന്നതായിരുന്നു സത്യം.. അപ്പോഴും ചിരിച്ചു നിക്കാൻ ശ്രമിച്ചവരാണ് ഞങ്ങൾ ..tiktok വീഡിയോ ഓൺ ചെയ്തു വെച്ചു ആരുടെ അടുത്തേക്കാണെങ്കിലും അതു പകർത്താൻ ശ്രമിക്കുമ്പോൾ അവരുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കാൻ ശ്രമിക്കുക ..അതുകൊണ്ട് തന്നെ പറയട്ടെ രണ്ട് പേരുടെ വക്കിൽ മുറിയുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനോടുള്ള ഇഷ്ട്ടം അതു ഇങ്ങിനെ ചേർത്തി നിറുത്തി തന്നെ വലംകൈക്ക് ഇടംകയ്യായി ഇങ്ങിനെ തന്നെ ഉണ്ടാകും ..നന്മകൾ നേരുന്നു എല്ലാവർക്കും ..