കൊല്ലം: മുന്‍ മന്ത്രിയും ആര് എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയില്‍ മോഷണം. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് 50 പവനോളം സ്വര്‍ണം പിടിച്ചെടുത്തു. 35 പവന് സ്വര്‍ണാഭരണങ്ങളും 15 പവന് സ്വര്‍ണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മോഷണം നടത്തിയ രാസാത്തി രമേഷ്.
മോഷ്ടാവിനെ നാഗര്‍ കോവിലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് പ്രതി കേരള പൊലീസിന്റെ പിടിയിലായത്.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ കൊല്ലത്ത് എത്തിക്കും
Discussion about this post