തിരുവനന്തപുരം: റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി കെജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന് നായരാണ് ഭര്‍ത്താവ്.
ഒരിടത്തൊരു ഫയല്വാന്, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി, ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. മക്കള്‍ ഡികെ കലാവതി, ഡികെ ഗീത, ഡികെ മായ, കെ ജീവന്‍കുമാര്‍, ഡികെ ദുര്‍ഗ. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍.
Discussion about this post