മുണ്ടക്കയം: വലിയ തുക തന്നെ സമ്മാനമടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമന് ഭാഗ്യദേവതയുടെ അനുഗ്രഹം. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മുണ്ടക്കയം വരിക്കാനി തുണ്ടിയില്‍ സോമനെ തേടിയെത്തിയത്.
എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നയാളാണ് സോമന്. കോണ്‍ട്രാക്ടറാണ് സോമന്. മുമ്പ് പലതവണ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.
പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കല്‍ നിന്നാണ് സോമന് ലോട്ടറി വാങ്ങിയത്. മുണ്ടക്കയത്തെ അനീഷിന്റെ പി.കെ.എസ്. ലക്കിസെന്ററില്‍ നിന്നാണ് ദീപു ലോട്ടറി കൊണ്ടുവന്ന് വില്‍ക്കുന്നത്. വെള്ളിയാഴ്ച ശേഷിച്ച ടിക്കറ്റുകളും സോമന് വാങ്ങിയിരുന്നു.
സോമന് വേങ്ങക്കുന്നിലായിരുന്നു താമസിച്ചിരുന്നത്. വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭാഗ്യക്കുറിയും അടിച്ചു. ഭാര്യ: സാലി. മക്കള്‍: സന്ദീപ്, സച്ചിന്.
Discussion about this post