മൂവാറ്റുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‌യു ആക്രമത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ രക്തസാക്ഷി ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഎം. ഇടുക്കി, കണ്ണൂർ ജില്ലകളിലെ മുഴുവനിടങ്ങളിലും മൂന്ന് ദിവസം പിരിവിനിറങ്ങി ധീരജിന്റെ കുടുംബത്തെ സഹായിക്കാനുള്ള തുക കണ്ടെത്താനാണ് സിപിഎം തീരുമാനം. കണ്ണൂർ സ്വദേശിയാണ് ധീരജ്.
ഇന്ന് രാവിലെയാണ് പിരിവ് ആരംഭിച്ചത്. ഒൻപതാം തീയതിയോടെ ഫണ്ട് പിരിവ് അവസാനിപ്പിക്കും. കുടുംബത്തിന് പണം നൽകിയശേഷം ബാക്കി വരുന്ന തുകക്ക് ഇരുജില്ലകളിലും ധീരജിന്റെ പേരിൽ സ്മാരകം പണിയും.
സിപിഐ എം ബ്രാഞ്ച്, ടൗൺ, സ്റ്റാൻഡ്, പൊതുനിരത്ത് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നാണ് പണം ശേഖരിക്കുന്നത്.