കൊച്ചി: തനിക്കെതിരേ ഉയര്‍ന്ന വഞ്ചനാക്കേസില്‍ പ്രതികരിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്ത്. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് ധര്‍മജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
താന്‍ ആരെയും പണം വാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ്. ആര്‍ക്കും അഞ്ചുരൂപ പോലും താന്‍ നല്‍കാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ കൈവശമുണ്ട്.
ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാനായി ആരംഭിച്ച സംരംഭമാണിത്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പാര്‍ട്ണര്‍മാരില്‍ 11-ാമത്തെ ആളാണ് ഞാന്‍. പക്ഷേ, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ല. ഇതുവരെ ഒരാളുടെയെങ്കിലും കൈയില്‍ നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ തെളിവുസഹിതം കാണിക്കാന്‍ തയ്യാറാകണമെന്നും ധര്‍മജന്‍ പറഞ്ഞു.