വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വടകരയില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. പൊന്മേരി പറമ്പില്‍ പനന്തോടിക്കുനി വിപിന്‍ കൃഷ്ണയാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയാണ്. ടൂവീലര്‍ മെക്കാനിക്കാണ് വിപിന്‍.
വിപിന്റെ വീടിന് തൊട്ടടുത്തായിട്ടാണ് പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ദാരിദ്ര്യം മുതലെടുത്താണ് പീഡനം നടത്തിയത്. കുട്ടിക്ക് ഒരോ സാധനങ്ങള്‍ വാങ്ങിച്ച് കൊടുത്തുകൊണ്ടാണ് ഇയാള്‍ പീഡനം ആരംഭിക്കുന്നത്. പെണ്‍കുട്ടിയും മാനസികാസ്വസ്ഥതയുള്ള അമ്മയും മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി വീട്ടിലെത്തി പീഡനം നടത്തിയിരുന്നത്.
ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച കുട്ടി സ്‌കൂളില്‍ പോകാതെയായതിനെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്ത് വരുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. വിപിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.