കൊച്ചി: ലഹരി വസ്തുക്കളുമായി യുവ നടി അശ്വതി ബാബുവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. നടിയുടെ സുഹൃത്തുക്കള്‍, സ്ഥിരം സന്ദര്‍ശകര്‍, സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ എന്നിവരായിരിക്കും ചോദ്യം ചെയ്യുന്നവരുടെ ലിസ്റ്റില്‍.
അതേസമയം നേരത്തെ നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് നടിയുടെ സഹോദരന്‍ വീട്ടില്‍ കഞ്ചാവ് നട്ടു വളര്‍ത്തിയതിന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദേശത്തും ലഹരിമരുന്നു കേസില്‍ നടി കുടുങ്ങിയിട്ടുണ്ട്. റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.