കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ താരസാന്നിധ്യമായി നടന് മമ്മൂട്ടി.
കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും, വ്യവസായി എംഎ യൂസഫലിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചാണ് കെ സുരേന്ദ്രന്റെ മകന് ഹരികൃഷ്ണനും ദില്‍നയും തമ്മിലുള്ള വിവാഹം നടന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന് ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എംഎ യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍.
Discussion about this post