43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു; നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാകേസ്

dharmajan

കൊച്ചി: നടനും സ്റ്റേജ് ആർടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാകേസ്. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെൻട്രൽ പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസിഫ് അലിയാർ എന്നയാളാണ് പരാതിക്കാരൻ. പലപ്പോഴായി ധർമ്മജനുൾപ്പെടെയുള്ള പ്രതികൾ 43 ലക്ഷം രൂപ വാങ്ങി മീൻ എത്തിച്ചു കൊടുത്തില്ലെന്നാണ് പരാതി.

ALSO READ- ‘മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല’; അറസ്റ്റ് നിയമവിരുദ്ധം; സ്റ്റേഷൻ ജാമ്യം നിരസിച്ച് സനൽകുമാർ ശശിധരൻ

ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തന്റെ കൈയ്യിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നാണ് ആസിഫിന്റെ പരാതിയിൽ പറയുന്നത്. 2019 നവംബർ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാർച്ച് മാസത്തോടെ മത്സ്യ വിതരണം നിർത്തി. പിന്നീട് പണം തിരികെ തന്നില്ല. വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്. ഐപിസി 406, 402, 36 വകുപ്പ് പ്രകാരമാണ് കേസ്.

Exit mobile version