പെരിന്തൽമണ്ണ: ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ചുവയസുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, സ്ഫോടനമുണ്ടാക്കിയ ഭർത്താവ് മുഹമ്മദ് കിണറ്റിൽ ചാടി ജീവനൊടുക്കുകയും ചെയ്തു. മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഓട്ടോ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു.
തീപടര്‍ന്നതിന് പിന്നാലെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായി. മുഹമ്മദ് ചില കേസുകളിൽ പ്രതിയാണെന്നും റിപ്പോർട്ടുകളുണ്ട്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്.
Discussion about this post