കൊല്ലം: രണ്ട് വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി രതിക്കും കുടുംബത്തിനും കൈത്താങ്ങായി വ്യവസായി എംഎ യൂസഫലി. രതിയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 10 ലക്ഷം രൂപയാണ് യൂസഫലി കൈമാറിയത്.
ഏകദേശം ആറ് വര്‍ഷത്തോളമായി പുന്തലത്താഴം സ്വദേശി രതിയുടെ ഇരു വൃക്കകളും തകരാറിലാണ്. രതിയുടെ അമ്മ തങ്കമണി വൃക്ക നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമുള്ള ചെലവ് താങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇവരുടെ കുടുംബത്തിനില്ല.
Read Also: വിവാഹദിനത്തിലും ക്ലാസ്സിന് അവധിയില്ല; വരന്റെ വേഷത്തില്‍ ക്ലാസ്സെടുത്ത് അധ്യാപകന്‍
രണ്ട് വൃക്കകളും തകരാറിലായ യുവതിയുടെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെയാണ് യൂസഫലിയുടെ ശ്രദ്ധയില്‍പ്പെട്ടത്. രതിയുടെ ഭര്‍ത്താവ് സുനിലും അച്ഛന്‍ രാജന്‍പിള്ളയും കൂലിപ്പണിക്കാരാണ്. രണ്ടു മക്കളുണ്ട്. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതുമൂലം വീടിന്റെ വായ്പ തിരിച്ചടവും മുടങ്ങി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയിയുടെ നേതൃത്വത്തിലാണ് രതിയുടെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.
Discussion about this post