കോട്ടയം: വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും കാരണം ദുരിതത്തിലായ നാട്ടുകാരുടെ പരാതിയിൽ 24 മണിക്കൂറിനകം പരിഹാരം കണ്ട് കെഎസ്ഇബി. സന്തോഷം കാരണം കെഎസ്ഇബിയെ അഭിനന്ദിച്ച് ഫ്‌ളക്‌സ് സ്ഥാപിച്ച് നാട്ടുകാരും. കുമ്മനം പള്ളി അകത്തുംപാടം പ്രദേശങ്ങൾ ഏറെ കാലമായി വൈദ്യുതി പ്രതിസന്ധിയിലായിരുന്നു.
വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും കാരണം നാട്ടുകാർ ദുരിതത്തിലായിരുന്നു. ഒടുവിൽ പരിഹാരം തേടി നാട്ടുകാർ അയ്മനം കെഎസ്ഇബി ഓഫീസിൽ നിവേദനം നൽകി. തൽഹത്ത് അയ്യൻകോയിക്കൽ, അജാസ് തച്ചാട്, കലാം കിഴക്കേത്തറ, ഷിഹാബ് കറുത്തേരി, അഫ്‌സൽ വഞ്ചിപ്ര, യൂസഫ് വിത്തോത്തറ എന്നിവരുടെ നേതൃത്വത്തിൽ അസി. എൻജിനീയർ എസ് ബിന്ദിക്കു നിവേദനം നൽകിയിരുന്നു. തുടർന്ന് 24 മണിക്കൂറിനകം വൈദ്യുതി മുടക്കത്തിനു പരിഹാരമായി.
ALSO READ- പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് പാർഥിപൻ; ഞെട്ടി എആർ റഹ്‌മാൻ
താഴത്തങ്ങാടി ട്രാൻസ്‌ഫോമറിൽ നിന്ന് ഒരു ഫീഡർ കൂടി വലിച്ചാണു പ്രശ്‌നത്തിനു പരിഹാരം കണ്ടത്. വൈദ്യുതി ക്ഷാമത്തിന് അറുതിയായതോടെ കെഎസ്ഇബിക്ക് അഭിനന്ദനം അറിയിച്ച് നാട്ടുകാർ കവലയിൽ ഫ്‌ളക്‌സ് ബോർഡ് വച്ചു.
Discussion about this post