സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതി നിര്‍ണ്ണായകമായ ഗോള്‍ നേടിയ താരം റാഷിദിന് പെരുന്നാള്‍ സമ്മാനവുമായി ടി സിദ്ദിഖ് എംഎല്‍എ വീട്ടിലെത്തി.
പെരുന്നാള്‍ ദിനം താരത്തെ നേരില്‍ കണ്ട് അഭിനന്ദിക്കാനായി എംഎല്‍എ വീട്ടിലെത്തി. അപ്പോഴാണ് താരത്തിനു് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന വിവരമറിയുന്നത്. അതോടെ റാഷിദിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് എംഎല്‍എ തിരിച്ചു പോയത്. മത്സരത്തില്‍ നിര്‍ണ്ണായക നീക്കം നടത്തിയ സഫ്‌നാദും കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നുളള താരമാണ്.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതി നിര്‍ണ്ണായകമായ ഗോള്‍ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നുള്ള അഭിമാന താരങ്ങളാണ്. ഇന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്.
റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയര്‍ത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നല്‍കാന്‍ തീരുമാനിച്ച് അവരെ അറിയിച്ചു.
വയനാട്ടിലെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകര്‍ന്ന റാഷിദിനു ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ വന്‍ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.