കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ. പ്രമുഖ ചാനലിൽ നടത്തിയ ചർച്ചയിലാണ് പരാതിക്കാരിയെ രാഹുൽ ഈശ്വർ അധിക്ഷേപിച്ചത്. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങൾ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഈശ്വർ പറയുന്നു.
വാടക നല്‍കിയില്ല : യുവാവിനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദിച്ചു
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാൽ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ;
സിസിടിവികൾ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതിയല്ലോ. ഇവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പൺ ആയല്ലോ ഇപ്പോൾ. ഇരുവരും തമ്മിൽ ഒരു മാസത്തോളം ബന്ധമുണ്ടായി.
ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാൽ പുരുഷന് എന്ത് ചെയ്യാൻ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങൾ പങ്ക് വെച്ചു.
Discussion about this post