കോഴിക്കോട്: ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ ജയിച്ചാൽ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ആണ് പാരിതോഷികം നൽകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെയാണ് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡോ. ഷംഷീർ വയലിൽ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.
ഇന്ന് രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം. സന്തോഷ് ട്രോഫിയിൽ 15-ാം ഫൈനൽ കളിക്കുന്ന കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ ഗ്രൗണ്ടിലിറങ്ങുന്നത്.
Team Kerala, all the best for today's #SantoshTrophyFinal. Happy to announce a cash prize of Rs. 1 crore if they lift this coveted trophy in Indian football. #ComeOnKerala pic.twitter.com/pdxfLnfzsP
— Dr. Shamsheer Vayalil (@drshamsheervp) May 2, 2022
ഇതിന് മുമ്പ് കേരളവും ബംഗാളും ഫൈനലിൽ ഏറ്റുമുട്ടിയത് കൊൽക്കത്തയിൽവെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയിൽ ഇതുവരെ 32 തവണയാണ് ബംഗാൾ കിരീടം നേടിയിട്ടുള്ളത്.