പത്തനംതിട്ട: നിലയ്ക്കലില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്. ദ ന്യൂസ് മിനിറ്റിലെ മാധ്യമ പ്രവര്‍ത്തക സരിത എസ് ബാലനെ പമ്പയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇരുപതോളം പുരുഷന്മാര് പിടിച്ചിറക്കുകയായിരുന്നു.
സരിതയുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുകയും നട്ടെല്ലിന് ചവിട്ടുകയും ചെയ്തതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം പ്രതിഷേധക്കാര്‍ സരിതക്കെതിരെ ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തു.
എട്ടോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാധ്യമങ്ങളുടെ വാഹനങ്ങളും ക്യാമറയുമൊക്കെ പ്രതിഷേധക്കാര്‍ നശിപ്പിച്ചിട്ടുണ്ട്.
Discussion about this post