തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ പീഡന പരാതിയിൽ ആടിയുലഞ്ഞ് താര സംഘടന. നടി മാലാ പാർവതി ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെച്ചു. ലൈംഗിക പീഡന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതി രാജി സമർപ്പിച്ചത്.
വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പെട്രോളൊഴിച്ചു : പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു
വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, വിവാദം കനത്തതോടെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്നു നടൻ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനിൽക്കാമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിച്ചു. തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറിനിൽക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു.
കേസിൽ, യുവനടിയുടെ പീഡന പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതും നടന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് വിജയ് ബാബു ഒളിവിൽ പോയത്.